09:54pm 22 September 2026
NEWS
കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം
16/06/2026  04:46 PM IST
nila
കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശു മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

കോഴിക്കോട്: ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ചികിത്സാപിഴവെന്ന് ആരോപണം. കോഴിക്കോട് അഗസ്ത്യമുഴിയിൽ കൊയിലാണ്ടി സ്വദേശിനിയുടെ ഗർഭസ്ഥ ശിശുവാണ് ഇന്നലെ രാവിലെ മരിച്ചത്. സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ രംഗത്തെത്തി. ആശുപത്രി അധികൃതർ സമയത്തിന് ചികിത്സ നൽകിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതിയുടെ ബന്ധുക്കൾ മുക്കം പൊലീസിൽ പരാതി നൽകി.  

അഞ്ചാം മാസം മുതൽ യുവതി ഈ ആശുപത്രിയിലെ ഡോക്ടറെയാണ് കാണിച്ചിരുന്നത്. ഈ മാസം 24നായിരുന്നു പ്രസവ തിയതി. അസ്വസ്ഥത അനുഭവപ്പെട്ട് നേരത്തെ എത്തിയെങ്കിലും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img